Flash News

സ്‌കൂള്‍ കെട്ടിട നിര്‍മാണ ക്രമക്കേട്: നടപടികളുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍

സ്‌കൂള്‍ കെട്ടിട നിര്‍മാണ ക്രമക്കേട്: നടപടികളുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍
X
[caption id="attachment_26869" align="alignleft" width="517"]indian-association ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഭാരവാഹികള്‍ ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍[/caption]

ദുബയ്: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയിലെ സ്‌കൂള്‍ കെട്ടിട നിര്‍മാണ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മാനേജിംഗ് കമ്മിറ്റി നടപടികളുമായി രംഗത്ത്. പി.എ അസ്‌ലമിനാല്‍ മാനേജിംഗ് കമ്മിറ്റി അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട സബീര്‍ മുഹമ്മദ് കക്കട്ടിനെ പുതിയ സ്‌കൂള്‍ കെട്ടിട നിര്‍മാണ സമിതിയിലുള്ള ചില പെരുമാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ആജീവനാന്തം പുറത്താക്കിയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

24-11-2015ന് നടന്ന മാനേജിംഗ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതിനോടൊപ്പം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സബീറിനെ വിലക്കുകയും ചെയ്തിട്ടുണ്ട്. സബീര്‍ കോണ്‍ട്രാക്ടറില്‍ നിന്ന് അവിഹിതമായി കമ്മീഷന്‍ ഇനത്തില്‍ ഈടാക്കിയതായി ആരോപിക്കപ്പെടുന്ന 3.78 ലക്ഷം ദിര്‍ഹം തിരിച്ചു നല്‍കാനാവശ്യപ്പെട്ടും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയും നോട്ടീസ് നല്‍കുകയും ചെയ്തു. പി.എ അസ്‌ലമിനെ സസ്‌പെന്റ് ചെയ്ത ഭരണ സമിതിയംഗങ്ങളുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപവത്കരിച്ച് ഈ മാസം 9ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അസോസിയേഷന്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനില്‍ ജന.സെക്രട്ടറി, ട്രഷറര്‍, 2 അംഗങ്ങള്‍, പുറത്തു നിന്നുള്ള 2 പേര്‍ എന്നിവരും അംഗങ്ങളാണ്. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
അസോസിയേഷന്‍ അംഗങ്ങള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും നേരിട്ടേക്കാവുന്ന നഷ്ടത്തിന് തടയിടുകയുമായിരുന്നു യഥാര്‍ത്ഥത്തില്‍ നിലവിലെ മാനേജിംഗ് കമ്മിറ്റിയെന്നും ഈ ഭരണ സമിതി രാജി വെക്കണമെന്നും മറ്റുമുള്ള ആവശ്യം പ്രസ്തുത ക്രമക്കേടിന് കൂട്ടു നിന്നവരുടെ ശബ്ദമാണെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് തങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.
പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ജന. സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ്, ജോ.സെക്രട്ടറി അജി കുര്യാക്കോസ്, ജോ.ട്രഷറര്‍ മൊയ്തീന്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ അബ്ദുല്ല മല്ലച്ചേരി, ഉണ്ണികൃഷ്ണന്‍, അബ്ദുല്‍ മജീദ്, മാധവന്‍ നായര്‍, ചന്ദ്രബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it