Flash News

സ്‌കൂള്‍ കെട്ടിടം തര്‍ന്ന് വീണു

സ്‌കൂള്‍ കെട്ടിടം തര്‍ന്ന് വീണു
X
mangada-school-2പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മങ്കടയില്‍ ഗവ സ്‌ക്കൂള്‍ കെട്ടിടം തകര്‍ന്നുവീണു.  ഞായറാഴ്ച്ചയായതിനാല്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി. രാവിലെ ഏകദേശം 10 മണിയോടെയാണ് കെട്ടിടം നിലം പൊത്തിയത്. എട്ടാംക്ലാസ് ഉള്‍പ്പെടെ നാല് ക്ലാസ് മുറികളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.മറ്റ് ക്ലാസ്സുകളിലേയും മേല്‍ക്കൂരയിലെ പട്ടികകളും ചിതലരിച്ച നിലയിലാണ്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ പറ്റി പല തവണ പരാതി പറഞ്ഞിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.വേനലവധികാലത്ത് 2 മാസം അവധി ഉണ്ടായിട്ടും സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തത് അധികൃതരുടെ അലംഭാവം ആണെന്നും ജനങ്ങള്‍ ആരോപിക്കുന്നു. സംഭവം നടന്ന് ഇത്ര സമയം ആയിട്ടും നേതാക്കളുംഅധികാരികളും ആരും തന്നെ ഇവിടെ എത്താത്തതില്‍ ജനങ്ങള്‍ രോഷാകുലരാണ്. നാളെ മറ്റു ക്ലാസുകളിലും പഠനം നടത്താന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് രക്ഷകര്‍ത്താക്കള്‍.
Next Story

RELATED STORIES

Share it