സ്കൂള്‍ കുട്ടികളുമായെത്തിയ ജീപ്പും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്
BY Sumeera SMR2 Jan 2016 5:19 AM GMT
Sumeera SMR2 Jan 2016 5:19 AM GMT
ചിറ്റാര്‍: സീതത്തോടിന് സമീപം സ്കൂള്‍കുട്ടികളേയും കയറ്റിക്കൊണ്ടുപോയ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്ക്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.45 ന് മൂന്നുകല്ലില്വച്ചാണ് അപകടമുണ്ടായത്.
കൊച്ചുകോയിക്കല്‍ എസ്എന്‍ഡിപി എല്‍പി സ്കൂളിലെ കുട്ടികളെ കയറ്റാനായി മൂന്നുകല്ലില്നിന്നും അഞ്ച് കുട്ടികളുമായി 86 ഭാഗത്തേക്ക് വന്ന ജീപ്പും വയ്യാറ്റുപുഴയില്നിന്നും സീതത്തോട്ടിലേക്ക് വന്ന െൈബക്കുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരായ വയ്യാറ്റുപുഴ പുതിയേടത്ത് വിജയന് (45), അരൂര്‍ പുന്നലേത്ത് മനുലാല്‍ (24) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജീപ്പില്‍ യാത്രചെയ്ത കൊച്ചുകോയിക്കല്‍ എസ്എന്‍ഡിപി എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളായ മൂന്നുകല്ല് സ്വദേശികളായ ആതിര, അനന്ദു, എബിന്, സാന്ദ്ര, അമല്‍, ജീപ്പ് ഡ്രൈവര്‍ എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സീതത്തോട്ടില്നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി.
എന്നാല്‍ ഫയര്‍ഫോഴ്സ് വരാന്‍ വൈകിയെന്നും ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് കൊണ്ടുവന്നില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെതിരെ രംഗത്തുവന്നു.
പിന്നീട് ഇതുവഴി വന്ന പിക് അപ് വാനിലാണ് പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ കൊണ്ടുപോയത്.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT