palakkad local

സ്‌കൂള്‍ കായികമേള: പ്രതിഭകള്‍ക്ക് പഞ്ചായത്തിന്റെ ആദരവ്

പാലക്കാട്: ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍   ജില്ലയിലെ സ്‌കൂള്‍ കലാ- ശാസ്ത്ര- കായിക മേള വിജയികളായ 1448 പ്രതിഭകളെ ആദരിച്ചു. കായികമേള വിജയികള്‍ക്ക് കാഷ് പ്രൈസും വിതരണം ചെയ്തു.  കലോല്‍സവ വിജയികളായ 800, ശാസ്ത്ര മേള വിജയികളായ 375, കായിക മേള വിജയികളായ 273 പേരാണ് ആദരിക്കപ്പെട്ടത്. സംസ്ഥാന കായിക മേളയില്‍ ഒന്നാം സ്ഥാനം നേടിയ 128 പേര്‍ക്ക് 3000 രൂപ, രണ്ടാം സ്ഥാനം നേടിയ 98 പേര്‍ക്ക് 2000 രൂപ, മൂന്നാം സ്ഥാനം നേടിയവര്‍ക്ക് 1000 രൂപ വീതവും നല്‍കി.
മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി കെ വി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാാരി അധ്യക്ഷത വഹിച്ചു.  മറ്റു ജില്ലകള്‍ക്ക് മാതൃകയായ കലാ- കായിക വൈഭവമാണ് പാലക്കാട് ജില്ല പ്രകടിപ്പിക്കുന്നതെന്ന്  കെ വി വിജയദാസ് എംഎല്‍എ പറഞ്ഞു. സംസ്ഥാനത്തിന് അഭിമാനം സമ്മാനിക്കുന്ന പ്രതിഭകളെ കേരള സര്‍ക്കാര്‍ സംരക്ഷിക്കും. കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയ ഫുട്—ബോള്‍ താരം സി കെ വിനീതിന് കേരള സര്‍ക്കാര്‍ ജോലി നല്‍കി. 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനമായെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം സി അച്ചുതന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി സി ബാലഗോപാല്‍, ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്—സണ്‍ കെ ബിനുമോള്‍, ശാസ്ത്ര ക്ലബ് സെക്രട്ടറിമാരായ വി എ അരുണ്‍കുമാര്‍, ശാന്തന്‍ സംസാരിച്ചു.കായിക പ്രതിഭകള്‍ക്കുള്ള  കാഷ് പ്രൈസ് വിതരണം  ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.  മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ വിശിഷ്ടാതിഥിയായി  ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്—സണ്‍ കെ ബിനുമോള്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it