kasaragod local

സ്‌കൂള്‍ കലോല്‍സവം: സ്വാഗതഗാനം തയ്യാറായി

കാസര്‍കോട്: റവന്യുജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ സ്വാഗതഗാനം തയ്യാറായി. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 56 വിദ്യാര്‍ഥികളും അധ്യാപകരുമാണ് സ്വാഗതഗാനം ആലപിക്കുക.
സപ്തഭാഷകളില്‍ രമേശ് കാവിലിന്റെ രചനയില്‍ സംഗീതാധ്യാപകന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് സംഗീത സംവിധാനം നല്‍കിയാണ് സ്വാഗതഗാനം ഒരുക്കിയത്. മലയാളം, കന്നഡ, തുളു, കൊങ്ങിണി, തമിഴ്, മറാട്ടി, ഹിന്ദി ഭാഷകളില്‍ നാടിന്റെ സാംസ്‌കാരിക പൈതൃകവും ചരിത്രവും വിദ്യാര്‍ഥികളുടെ ഉന്നമനവുമാണ് സ്വാഗതഗാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കെ മുരളീധരന്‍ നായര്‍ തബലയും അമ്മുമാസ്റ്റര്‍ കീ ബോര്‍ഡും ഉമേഷ് കാസര്‍കോട് ഗിറ്റാറും കൈകാര്യം ചെയ്യും. നാളെ വൈകീട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടനവേദിയില്‍ സ്വാഗതഗാനം ആലപിക്കും.
Next Story

RELATED STORIES

Share it