Idukki local

സ്‌കൂള്‍ അസംബ്ലിയുടെ ഓര്‍മ പുതുക്കി പൂര്‍വവിദ്യാര്‍ഥി സംഗമം

തൊടുപുഴ: സ്‌കൂള്‍ അസംബ്ലിയുടെ ഓര്‍മ പുതുക്കി പ്രതീകാത്മക അസംബ്ലിയോടെ കലയന്താനി സെന്റ് ജോര്‍ജസ് ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു. 1990 എസ്എസ്എല്‍സി ബാച്ചിലെ നൂറോളം വിദ്യാര്‍ഥികളാണ് ബാല്യകാല ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ഇന്നലെ സ്‌കൂളില്‍ ഒത്തുകൂടിയത്. പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ അക്ഷരയാണ് സൗഹൃദസംഗമം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.
27 വര്‍ഷത്തിനു ശേഷമുള്ള ആദ്യ സംഗമത്തില്‍ പങ്കെടുക്കാന്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ പോലും അവധിയെടുത്ത് നാട്ടിലെത്തിയിരുന്നു. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് കുടുംബാംഗങ്ങളും സാക്ഷികളായി. സ്‌കൂള്‍ അസംബഌയില്‍, മരണമടഞ്ഞ അധ്യാപകരെയും വിദ്യാര്‍ഥിയെയും അനുസ്മരിച്ചു. ഇരുപതോളം മുന്‍ അധ്യാപകരെയും സംഗമത്തില്‍ ആദരിച്ചു. മുന്‍ അധ്യാപകന്‍  ടി വി ജോസഫ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ്ജ് നിരപ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍  ജോഷി മാത്യു മുഖ്യാഥിതിയായിരുന്നു. പഌസ്2 പ്രിന്‍സിപ്പല്‍ മോന്‍സ് മാത്യു. അക്ഷര പ്രസിഡന്റ് എം എ നജീബ്, ജനറല്‍ സെക്രട്ടറി സോണി ലാല്‍ ടോം, ദീപ മാത്യു, സിജോ ജോസഫ്, സിനി ബിനോയി, ബിജോയി മാത്യു പ്രസംഗിച്ചു. ക്ലാസ് മുറി നവീകരണത്തിന് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഫണ്ട് യോഗത്തില്‍ അക്ഷര ഭാരവാഹികളായ അനൂപ് പി എന്‍, ശാലിനി ഹെന്‍ട്രി എന്നിവര്‍ സ്‌കൂള്‍ അധികൃതര്‍ക്കു കൈമാറി.
Next Story

RELATED STORIES

Share it