സ്‌കൂളുകള്‍ പ്ലാസ്്റ്റിക് മുക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: സ്‌കൂള്‍ പരിസരങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു നിര്‍ത്താന്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് രാജ്യത്തെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് പരിസ്ഥിതിമന്ത്രി ഹര്‍ഷ് വര്‍ധന്‍ കത്തെഴുതി. സ്‌കൂളുകള്‍ പ്ലാസ്റ്റിക്മാലിന്യ മുക്തമാണെന്നു പ്രഖ്യാപിക്കാന്‍ അദ്ദേഹം പ്രിന്‍സിപ്പല്‍മാരോട് അഭ്യര്‍ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിതവിദ്യാലയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പ്ലാസ്റ്റിക്‌കൊണ്ടുള്ള കുപ്പികള്‍, ബാഗുകള്‍, കപ്പുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്നാണു മന്ത്രിയുടെ അഭ്യര്‍ഥന. ഇത്തവണ ലോക പരിസ്ഥിതിദിനാഘോഷങ്ങള്‍ക്ക് ഇന്ത്യ ആതിഥ്യമരുളും.
Next Story

RELATED STORIES

Share it