Alappuzha local

സ്‌കൂളുകള്‍ക്കു നേരെ ആക്രമണം : 20 പേര്‍ക്കെതിരേ കേസ്‌



ചേര്‍ത്തല: വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സ്‌കൂളുകളില്‍  വിദ്യാര്‍ഥികള്‍  പരക്കെ അക്രമം നടത്തി.  പോലിസ്  20 പേര്‍ക്കെതിരേ കേസെടുത്തു.  കെഎസ്‌യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിനിടെയാണ് ചേര്‍ത്തലയില്‍ സ്‌കൂളികള്‍ക്കു നേരെ അക്രമം നടത്തിയത്.  ചേര്‍ത്തല മുട്ടം ഹോളി ഫാമിലി സ്‌കൂളില്‍   വിദ്യാര്‍ഥികള്‍  വ്യാപകമായ നാശനഷ്ടമാണുണ്ടാക്കിയത്. ഇവരെ കൂടാതെ പുറത്തു നിന്നെത്തിയവരാണ് അക്രമം നടത്തിയതെന്ന്് സ്‌ക്കൂള്‍ അധികൃതര്‍ പറയുന്നു. അക്രമം തടയാനെത്തിയ പ്രിന്‍സിപ്പല്‍ എന്‍ജെ വര്‍ഗീസിനെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. സ്റ്റാഫ് മുറി അടിച്ചു തകര്‍ത്തു.വിദ്യര്‍ഥികള്‍ക്കുപയോഗിക്കാന്‍ സ്ഥാപിച്ച കോയിന്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്രമസമരങ്ങള്‍ കോണ്‍ഗ്രസ്സിനുള്ളിലും ആക്ഷേപങ്ങള്‍ക്കിടയാക്കി.കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റായിരുന്നു സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. എന്നാല്‍ പോലിസ് എത്തിയതോടെ ഇയാള്‍ സ്‌കൂളില്‍ നിന്നു തന്ത്രപരമായി മുങ്ങി. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 20 കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു.പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പെടെ ഏഴുപേരെ സ്‌കൂളില്‍ നിന്നു പോലിസ് പിടികൂടി.രാത്രിയോടെ ജാമ്യത്തില്‍വിട്ടു. ചേര്‍ത്തല ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും അക്രമവും ഭീഷണിയും ഉണ്ടായതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  സമരക്കാര്‍ പെണ്‍കുട്ടികളുടെ ക്ലാസില്‍ അതിക്രമിച്ചുകയറി കുട്ടികളെയും അധ്യാപികമാരെയും ഭീഷണിപ്പെടുത്തി.
Next Story

RELATED STORIES

Share it