സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്നു പറയണം: മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപാല്‍: സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ യെസ് മാം, യെസ് സാര്‍ എന്നതിനു പകരം ജയ്ഹിന്ദ് എന്നു പറയണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. യെസ് മാം, യെസ് സാര്‍ എന്നിവയൊന്നും കുട്ടികളില്‍ രാജ്യസ്‌നേഹം വളര്‍ത്തില്ലെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇതിനു പകരം ജയ്ഹിന്ദ് നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ ഈ പ്രഖ്യാപനം അനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഈ തീരുമാനം സംസ്ഥാനത്തെ 1.22 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കും. കഴിഞ്ഞ  ഒക്‌ടോബറില്‍ സത്‌ന ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയിരുന്നു.
വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനുള്ള ഏറ്റവും നല്ല തുടക്കമാണിതെന്നും ഈ തീരുമാനത്തെ പോസിറ്റീവായി എടുക്കണമെന്നും ബിജെപി വക്താവ് രാഹുല്‍ കോത്താരി പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരേ കോ ണ്‍ഗ്രസ് രംഗത്തുവന്നു. ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്നു പറയണമെന്നത് നിര്‍ബന്ധമാക്കേണ്ട കാര്യമല്ലെന്നും മൂല്യമുള്ള വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് കെ കെ മിശ്ര പറഞ്ഞു.
Next Story

RELATED STORIES

Share it