സ്‌കൂളുകളില്‍ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് ഇന്നു നടക്കും. സ്‌കൂള്‍ തുറന്നശേഷമുള്ള ആറാമത്തെ പ്രവൃത്തിദിനത്തിലെ വിദ്യാര്‍ഥികളുടെ എണ്ണമാണ് ഹെഡ്മാസ്റ്റര്‍മാര്‍ റിപോര്‍ട്ട് ചെയ്യുക. മുമ്പ് വിദ്യാര്‍ഥികളുടെ തലയെണ്ണി അധ്യാപക തസ്തിക നിശ്ചയിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുട്ടികളുടെ യുഐഡി പരിശോധിച്ച് ഹെഡ്മാസ്റ്റര്‍മാര്‍ കണക്കെടുത്ത് ഡിഇഒക്ക് നല്‍കുകയും അവര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപോര്‍ട്ട് കൊടുക്കുകയുമാണു ചെയ്യുന്നത്.

സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കുന്നത് തടയാനാണ് പരിശോധന കര്‍ശനമാക്കിയത്. സ്‌കൂളുകളില്‍ യുഐഡി പ്രകാരമുള്ള കൃത്യം എണ്ണം കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താ ന്‍ പരിശോധന നടത്തേണ്ടത് എഇഒ/ഡിഇഒമാരാണ്. യുഐഡി അടിസ്ഥാനമാക്കിയുള്ള തസ്തികനിര്‍ണയം നടന്നുകഴിഞ്ഞാല്‍ അര്‍ഹതയുള്ള സ്‌കൂളുകളില്‍ ഉന്നതതല പരിശോധന നടത്തും. യുഐഡി ഉള്ള കുട്ടികളുടെ എണ്ണവും ക്ലാസില്‍ ഹാജരായിട്ടുള്ള കുട്ടികളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെന്നു കണ്ടാല്‍ അധികതസ്തികയ്ക്ക് ശുപാര്‍ശ ചെയ്യില്ല.
Next Story

RELATED STORIES

Share it