kannur local

സ്‌കൂളുകളില്‍ ഇനി സോളാര്‍ വൈദ്യുതി; 9 കോടിയുടെ പദ്ധതിക്ക് തുടക്കം

പാപ്പിനിശ്ശേരി: ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ ആരംഭിക്കുന്ന സോളാര്‍ ഗ്രിഡ് പദ്ധതിക്ക് തുടക്കമായി. ജില്ലാതല പ്രവൃത്തി ഉദ്ഘാടനം പാപ്പിനിശേരി ഇഎംഎസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി എം എം മണി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും സോളാര്‍ പാനല്‍ ഉപയോഗിച്ച് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപിച്ച് ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.
ഇതിനായി 9 കോടിയോളം രൂപ ചെലവഴിക്കും. ഓരോ സ്ഥാപനവും മിച്ചംവരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കും. ഇതുമായി ബന്ധപ്പെട്ട കരാറായി. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 53 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ പി ജയപാലന്‍, വി കെ സുരേഷ് ബാബു, കെ ശോഭ, ടി ടി റംല, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍, പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി പി ഷാജിര്‍, അജിത്ത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ പി ലീല, എന്‍ ശ്രീധരന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി ഐ വല്‍സല, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ വി ലീല, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ എന്‍ ശ്രീലകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി വി പ്രീത, പ്രധാനാധ്യാപിക പി പി ലത, റെയ്ഡ്‌കോ ജനറല്‍ മാനേജര്‍ എന്‍ കുട്ടികൃഷ്ണന്‍, അനൂപ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സെക്രട്ടറി പി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it