Flash News

സ്‌കൂളുകളിലെ ഉച്ചഭക്ഷണം അവധിക്കാലത്തും



ന്യൂഡല്‍ഹി: അവധിദിനങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. അടുത്തിടെ ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടി ഭക്ഷണം കിട്ടാതെ മരിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കാന്‍ തയ്യാറാവുന്നതെന്ന് മാനവശേഷി മന്ത്രാലയം (സ്‌കൂള്‍ വിദ്യാഭ്യാസം) സ്‌പെഷ്യല്‍ സെക്രട്ടറി റീനാ റെ വ്യക്തമാക്കി. 2013ലെ ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജാര്‍ഖണ്ഡില്‍ 11കാരി മരിച്ചത് മതിയായ ഭക്ഷണം കിട്ടാതെയല്ലെന്നും സ്‌പെഷ്യല്‍ സെക്രട്ടറി വ്യക്തമാക്കി. ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ നിഷേധിച്ചതാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it