Alappuzha local

സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം മുടങ്ങുന്നു

രാമങ്കരി: കുടിവൈളളക്ഷാമം കുട്ടനാട്ടിലെ സ്‌ക്കൂളുകളിലെ നൂറ് കണക്കിന് കുരുന്നുകള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണം പോലും കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നു.  ഭക്ഷണം പാചകം ചെയ്യുന്നതിനൊ  പാത്രവും മറ്റും കഴുകി വെടിപ്പാക്കുന്നതിനൊ ആവശ്യമായ ഒരിറ്റ്  ശുദ്ധജലം  പോലും  കിട്ടാത്ത സ്ഥിതി   രൂക്ഷമായതോടെയാണ് ഉച്ചക്കഞ്ഞി വിതരണവും മുടങ്ങുന്നത്.
കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായിരിക്കുന്ന രാമങ്കരി ഗ്രാമപഞ്ചായത്തിന് കീഴിലെ സ്‌ക്കൂളുകളിലാണ് പ്രശ്‌നം ഏറെ രൂക്ഷമായിരിക്കുന്നത്. ക്ലാസുള്ള ദിനങ്ങളില്‍  ഓരോ സ്‌ക്കൂളിലും ഇരുപത്തഞ്ചിനും അമ്പതിനുമിടയില്‍  കുരുന്നുകള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കേണ്ടി  വരുന്നുണ്ട്.
അരിയും പച്ചക്കറികളും മറ്റും സിവില്‍ സ്‌പ്ലൈസിന്റെ കീഴിലെ സപ്ലൈകോ, ഹോ ര്‍ട്ടിഹോര്‍പ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ മുഖേന സ്‌ക്കൂളുകള്‍ക്ക് ലഭിക്കുമെങ്കിലും ഇവ പാചകം ചെയ്യുന്നതിനും മറ്റും ആവശ്യമായ ശുദ്ധജലം ലഭിക്കുന്നില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഉള്ളിലെങ്കിലും ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിരിക്കണമെന്നാണ്   സ്‌ക്കൂള്‍ അധികൃതര്‍ക്ക് ഇവരുടെ വക നിര്‍ദ്ദേശം എന്നിരിക്കെ   വാട്ടര്‍ അഥോറിറ്റി വക ടാപ്പുകളിലൊ വേനല്‍ മുന്നില്‍ക്കണ്ട് പ്രാദേശികാടിസ്ഥാനത്തില്‍ റെവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌ക്കുകളിലൊ രാവിലെ പതിനൊന്നിന് പോലും വെള്ളമെത്താറില്ല. അതിനാല്‍  ഇതിനു ചുമതലയുള്ള ആയമാരും മറ്റും രാവിലെ സ്‌ക്കൂളിലെത്തിയാല്‍ ഉടന്‍ ഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ ശുദ്ധജലം സംഭരിക്കുന്നതിനായി നെട്ടോട്ടമോടുകയാണ്.   പ്രശ്‌നം രൂക്ഷമായതോടെ അതത് പി ടി എകള്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഗ്രാമപഞ്ചായത്ത് അധികൃതരുടെ വരെ ശ്രദ്ധയില്‍ പല പ്രാവശ്യം ബോധ്യപ്പെടുത്തി കഴിഞ്ഞെങ്കിലും പരിഹാരം കാണാന്‍ ആരുംതയ്യാറായിട്ടില്ല.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പല  പദ്ധകള്‍ ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് നേരെ അധികൃതര്‍ കണ്ണടയ്ക്കുന്നതായും ആക്ഷേപം ശക്തമാണ്.  പ്രശ്‌നം രൂക്ഷമായിടത്തൊക്കെ  ആയമാര്‍ക്ക് പുറമെ വനിതാധ്യാപകരായിട്ടുള്ളവര്‍ വരെ നല്ല വെള്ളം സംഭരിക്കുന്നതിനായി കുടരവും  ബക്കറ്റുകളും കൈകളിലേന്തി ഏറെ ദൂരം  താണ്ടേണ്ടി വരുന്നു.
പ്രശ്‌നത്തിന്അടിയന്തിര പരിഹാരം കാണാന്‍ അധികൃതര്‍തയ്യാറാകണമെന്നാണ് സ്‌ക്കൂ ള്‍ പി ടി എകളുടെ ആവശ്യം. അല്ലാത്ത പക്ഷം കുട്ടികളേയും കൂട്ടി കലക്‌ട്രേറ്റുകള്‍ക്ക് മുന്നില്‍ സമരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
Next Story

RELATED STORIES

Share it