Flash News

സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി ഐടി@സ്‌കൂള്‍



തിരുവനന്തപുരം: സംസ്ഥാനത്തെ സ്—കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി പുനഃചംക്രമണത്തിനും തുടര്‍ന്നുള്ള സംസ്—കരണത്തിനും ക്രമീകരണം ഒരുക്കുന്നതിനായി ഐടി@സ്—കൂള്‍ പ്രോജക്ടും തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ആവിഷ്—കരിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് സ്‌കൂളുകള്‍ക്ക് 2008 മാര്‍ച്ച് 31നു മുമ്പ് ലഭിച്ചതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും 2010 മാര്‍ച്ച് 31നു മുമ്പ് ലഭിച്ച 600 വിഎ യുപിഎസ്, സിആര്‍ടി മോണിട്ടര്‍, കീബോര്‍ഡ്, മൗസ് എന്നിവയും ആദ്യഘട്ടത്തില്‍ ഇ-മാലിന്യങ്ങളുടെ ഗണത്തില്‍ പെടുത്താം. ഇക്കാര്യം സ്—കൂള്‍തല സമിതി പരിശോധിച്ച് ഉറപ്പാക്കണം. രണ്ടാം ഘട്ടത്തില്‍ ഐടി@സ്—കൂള്‍ പ്രോജക്ട് ചുമതലപ്പെടുത്തുന്ന സാങ്കേതിക സമിതിയുടെ പരിശോധനയ്ക്കു ശേഷമായിരിക്കും ഇ-മാലിന്യമായി പരിഗണിക്കുക. ശരാശരി 500 കിലോഗ്രാം ഇ-മാലിന്യം ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്നാണ് ക്ലീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുക. അതുകൊണ്ട് സ്—കൂളുകളിലെ ലഭ്യമായ അളവ് അടിസ്ഥാനപ്പെടുത്തി ഇവയെ ക്ലസ്റ്ററുകളാക്കി തിരിച്ചായിരിക്കും ശേഖരണം. ഇ-മാലിന്യമായി പരിഗണിക്കുന്നതിനു മുമ്പ് ഇവ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഉറപ്പു വരുത്തണം. വാറന്റി, എഎംസി എന്നിവയുള്ള ഉപകരണങ്ങള്‍ ഇ-മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.  ഉപകരണങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ റിമാര്‍ക്‌സ് രേഖപ്പെടുത്തി കുറവു ചെയ്യണം. കംപ്യൂട്ടര്‍, ലാപ്—ടോപ്, കാബിന്‍, മോണിട്ടറ്റര്‍, ഡ്രൈവുകള്‍, പ്രിന്ററുകള്‍, പ്രൊജക്ടറുകള്‍, യുപിഎസുകള്‍, കാമറ, സ്പീക്കര്‍ സിസ്റ്റം, ടെലിവിഷന്‍, നെറ്റ്—വര്‍ക്ക് ഘടകങ്ങള്‍, ജനറേറ്റര്‍ തുടങ്ങി ഇ-മാലിന്യങ്ങളായി പരിഗണിക്കാവുന്ന ഉപകരണങ്ങളുടെ പട്ടികയും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. പതിനായിരത്തിലധികം സ്—കൂളുകളിലും ഓഫിസുകളിലും നിലവിലുഇ-മാലിന്യങ്ങളായി മാറിയ ഉപകരണങ്ങള്‍ ഇതുവഴി നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന് ഐടി@സ്—കൂള്‍ എക്—സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it