Flash News

സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ പാമ്പ്



ഫരീദാബാദ്: സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലാണ് സംഭവം.  എന്‍ഐടി നമ്പര്‍ രണ്ട് മേഖലയിലെ ഗേള്‍സ് സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉച്ചഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലയിലെ ഉന്‍ചഗാവ്, ചന്ദ്രവലി, അഹയാര്‍വാദ്, തിഗാവ് റോഡ് എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ മുഖ്യമന്ത്രിയുടെ ഫഌയിങ് സ്‌ക്വാഡ് റെയ്ഡ് നടത്തി. ് പരിശോധന നടന്നത്. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തിലെ ന്യൂനതകളെക്കുറിച്ച് പ്രിന്‍സിപ്പല്‍മാരില്‍നിന്ന് എഴുതി വാങ്ങിയെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് യാദവ് അറിയിച്ചു. കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ കാരറ്റിന്റെ ചുള്ളികള്‍ കണ്ടെത്തിയെന്ന് ഫഌയിങ് സക്വാഡിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രസിങ് അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it