Alappuzha local

സ്‌കൂളില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ പീഡനശ്രമം: അന്വേഷണം ഇഴയുന്നു



കായംകുളം: സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ പീഡനശ്രമത്തില്‍ പ്രതിയ കണ്ടെത്താനുള്ള പോലിസ് അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പോലിസിന് കഴിയാത്തതു സംശയങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രതിയെ കണ്ടെത്തുന്നതിനാവശ്യമായ നടപടികള്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത്‌നിന്ന് ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്.  ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍  മാനേജ്‌മെന്റിന്റെ കടുത്ത സമ്മര്‍ദ്ദമാണ്   പോലിസ് അന്വേഷണം ഇഴയാന്‍ കാരണമെന്നും പറയപ്പെടുന്നു. നാലുപേരെ സംശയമുണ്ടെന്ന് തുടക്കം മുതല്‍ പറയുന്നവര്‍ ഇതുസംബന്ധിച്ച സൂചന പോലിസിന് കൈമാറിയിട്ടില്ല. സ്‌കൂളിലെ സിസിസിടി കാമറകള്‍ സംബന്ധിച്ച അവ്യക്തതകളും  നിലനില്‍ക്കുകയാണ്.സംഭവം നടന്നതായി പറയുന്ന ബില്‍ഡിങ്ങില്‍ സിസിടിവി കാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്ന മാനേജ്‌മെന്റ് ഭാഷ്യം സംശയം വര്‍ധിപ്പിക്കുന്നു. ഇതിനിടെ സംഭവം അന്വേഷിക്കാനെത്തിയ രക്ഷാകര്‍ത്താക്കളോടു  സ്‌കൂള്‍ അധികൃതര്‍ നിഷേധ നിലപാട് ്വീകരിച്ചതു  പ്രതിഷേധത്തിനു  കാരണമായി. പിടിഎ യോഗം വിളിക്കാത്തതിനാല്‍  പ്രശ്‌നങ്ങള്‍ പറയാന്‍ കഴിയുന്നില്ലെന്നായിരുന്നു രക്ഷാകര്‍ത്താക്കളുടെ  പരാതി. പിടിഎ വിളിക്കാന്‍ സിബിഎസ്ഇയില്‍ ചട്ടം ഇല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നെതെന്നു രക്ഷാകര്‍ത്താക്കള്‍ പറയുന്നു . സ്‌കൂള്‍ അധികൃതരും  രക്ഷകര്‍ത്താക്കളും തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെ   പോലിസ് ഇടപെടുകയായിരുന്നു. ഇതോടെ യോഗം വിളിക്കാമെന്നും  കാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കാമെന്നും  അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ രക്ഷാകര്‍ത്താക്കള്‍ പിരിഞ്ഞു പോവുകയായിരുന്നു.
Next Story

RELATED STORIES

Share it