സ്‌കൂളില്‍ ജാതി അടിസ്ഥാനത്തില്‍ ഡിവിഷന്‍; പ്രിന്‍സിപ്പല്‍ പുറത്ത്

ഹത്രാസ്(യുപി): ജാതി അടിസ്ഥാനത്തില്‍ സ്‌കൂള്‍ ക്ലാസിലെ ഡിവിഷന്‍ തിരിച്ചതിന് പ്രിന്‍സിപ്പലിനെ പുറത്താക്കി. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനമായ സേട്ട് ഫുല്‍ചന്ദ് ബഗ്‌ല ഇന്റര്‍ കോളജ് പ്രിന്‍സിപ്പല്‍ രാധേ ശ്യാം വര്‍ഷിണിയാണ് ഒമ്പതാം ക്ലാസിലെ ഡിവിഷന്‍ ജാതിയനുസരിച്ചു വിഭജിച്ചത്. എ ഡിവിഷനില്‍ പൊതുവിഭാഗത്തിലെ കുട്ടികള്‍ക്കും ബി ഡിവിഷന്‍ ഒബിസിക്കാര്‍ക്കും സി ഡിവിഷന്‍ പട്ടികജാതിക്കാര്‍ക്കുമായാണ് അദ്ദേഹം വേര്‍തിരിച്ചത്. ഓരോ ഡിവിഷനിലും അതത് ജാതിയനുസരിച്ചു തന്നെ അധ്യാപകരെയും അദ്ദേഹം നിയോഗിച്ചു. സംഭവത്തെക്കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്നു തെളിഞ്ഞു. പ്രിന്‍സിപ്പലിനെയും ക്ലാസ് ടീച്ചര്‍മാരെയും ജോലിയില്‍ നിന്നു നീക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it