ernakulam local

സ്‌കൂളില്‍ കയറി പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കാലടി: കാലടി ടൗണിലെ വിവിധ സ്‌കുളുകളില്‍ കയറി പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു.
കാലടി നീലീശ്വരം അറ്റത്ത് പറമ്പില്‍ ഗോപു(39)എന്നയാളെയാണ് കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ ജി എസ് ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
സ്‌കൂള്‍ ആരംഭിക്കുന്നതിന് മുമ്പായി ആരും കാണാതെ സ്‌കൂളില്‍ കയറുന്ന ഇയാള്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളെയാണ് അപമാനിക്കാന്‍ ശ്രമിച്ചിരുന്നത്. കുട്ടികള്‍ ബഹളം വയ്ക്കുമ്പോള്‍ ഇയാള്‍ ഓടിപ്പോവും.
തുടര്‍ന്ന് അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു. ഗ്യാസ് സിലിണ്ടര്‍ മോഷണം ഉള്‍പ്പെടെ നാലു കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it