malappuram local

സ്‌കൂളിലെ ഓടും ഷീറ്റും വില്‍പന നടത്തിയ സംഭവം : പഞ്ചായത്ത് സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടു



അരീക്കോട്: മുണ്ടമ്പ്ര ഗവ.മാപ്പിള യുപി സ്‌കൂളിലെ ഓടും ഷീറ്റും വില്‍പന നടത്തിയ സംഭവത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി ബോര്‍ഡ് യോഗം ചേരാന്‍ അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് ആസ്തികള്‍ പഞ്ചായത്ത് അറിയാതെ വില്‍പന നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നിരിക്കെ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത് പ്രത്യേക യോഗം ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും ചെമ്രക്കാട്ടൂര്‍, സൗത്ത് പുത്തലം കിളിക്കല്ലിങ്ങല്‍, പൂങ്കുടി എന്നിവിടങ്ങളിലെ അങ്കണവാടിയുടെ ഓട്, ജനല്‍, കല്ല് എന്നിവ നടപടി ക്രമം പാലിച്ച് കൊണ്ട് ലേലം ചെയ്യാനിരിക്കുകയാണ്. ലേലം നടത്തേണ്ട വസ്തുക്കളാണ് സ്‌കൂള്‍ അധികൃതര്‍ സ്വന്തം ഇഷ്ട പ്രകാരം വില്‍പന നടത്തിയതെന്നും സ്‌കൂളിന്റെ ഓടും ഷീറ്റും പഞ്ചായത്ത് സ്‌കൂളിന് വിട്ട് നല്‍കിയിട്ടുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  പ്രധാനധ്യാപകനോട് പഞ്ചായത്ത് സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനധ്യാപകന്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it