Flash News

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്
X


ഫരീദാബാദ്: ഫരീദാബാദ് ഗവ. ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.
പാമ്പിനെ കണ്ടെത്തിയതോടെ ഉച്ചഭക്ഷണം വിളമ്പുന്നത് സ്‌കൂള്‍ അധികൃതര്‍ നിര്‍ത്തിവച്ചു. എന്നാല്‍ അതിനിടെ  ഈ ഭക്ഷണം കഴിച്ച ചില കുട്ടികള്‍ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ അധ്യാപകരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാളും അധ്യാപകരും ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത പാമ്പിന്റെ കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷണം പരിശോധനക്കായി അയക്കുകയും സംഭവം പ്രിന്‍സിപ്പാള്‍ ഹയര്‍സെക്കന്ററി അധികതരെ അറിയിക്കുകയും ചെയ്തു.
ഇസ്‌കണ്‍ ഫുഡ് റിലീഫ് ഫൌണ്ടേഷന്‍ ആണ് സ്‌കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഇവര്‍ തന്നെയാണ് പ്രദേശത്തെ മറ്റ് സ്‌കൂളിലും ഉച്ചഭക്ഷണം നല്‍കുന്നത്. സംഭവത്തെ തുടര്‍ന്ന് മറ്റ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും നിര്‍ത്തിവച്ചു.
എന്നാല്‍ തങ്ങളുടെ പക്കല്‍ നിന്ന് ഇത്തരമൊരു പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഇസ്‌കണ്‍ ഫുഡ് റിലീഫ് ഫൗണ്ടേഷന്‍ പറഞ്ഞു. ഏല്ലാദിവസവും ഭക്ഷണം പരിശോധിച്ച ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറാറ് എന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it