Kollam Local

സ്‌കൂളിന് മുന്നില്‍ ടാര്‍മിക്‌സിങ് യൂനിറ്റ്  സ്ഥാപിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം

ശാസ്താംകോട്ട: ഭരണിക്കാവ് ജെഎംഎച്ച് സ്‌കൂളിന് മുന്നില്‍ ടാര്‍ മിക്‌സിങ് യൂനിറ്റ് സ്ഥാപിക്കാന്‍ നടക്കുന്ന നീക്കത്തിനെതിപേ വ്യാപക പ്രതിഷേധം. ഭരണിക്കാവ് ജങ്ഷനോട് ചേര്‍ന്ന് കൊല്ലം-തേനി ദേശീയ പാതയ്ക്ക് അരികിലായി സ്‌കൂളിന് നേരെ എതിര്‍ വശത്താണ് സ്വകാര്യ വ്യക്തി പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്.

ഇതിനായി പാറപ്പെടിയും മെറ്റിലും വന്‍തോതില്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഇത്തരത്തില്‍ പാറപ്പെടിയും മെറ്റിലും ഇവിടെ ശേഖരിച്ചു വരികയായിരുന്നു. റോഡ് പണിക്കായി താല്‍ക്കാലികമായി ശേഖരിക്കുകയാണെന്നാണ് പ്രദേശവാസികളും സ്‌കൂള്‍ അധികൃതരും കരുതിയത്.
എന്നാല്‍ സമീപ കാലത്തായി അലുമിനിയം ഷീറ്റുകള്‍ ഉപയോഗിച്ച് വലിയ ഉയരത്തില്‍ മറസൃഷ്ടിക്കുകയും പൊടി ശല്യവും മറ്റ് ബുദ്ധിമുട്ടുകളും അധികൃതരെ അറിയിക്കുവാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് സ്ഥിരം സംവിധാനമായി ഇവിടെ ടാര്‍ മിക്‌സിങ് യൂനിറ്റ് സ്ഥാപിക്കുകയാണെന്ന് അറിയുന്നത്. 1500ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് തൊട്ടടുത്തായി സ്ഥാപിക്കുന്ന ഈ യൂനിറ്റിന്റെ പ്രവര്‍ത്തനം കുട്ടികളിലും സമീപവാസികളിലും കടുത്ത ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുവാന്‍ കാരണമാകും. കൂടാതെ പ്ലാന്റിലെത്തുന്ന വാഹനങ്ങള്‍ സ്‌കൂളിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത് മൂലമുള്ള വിഷമതകള്‍ വേറെയും. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഒപ്പം സ്‌കൂള്‍ അധികൃതരും പിടിഎ കമ്മിറ്റികളും അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it