Flash News

സ്‌കാനിയ സര്‍വീസ് : ചടങ്ങില്‍ നിന്ന് മന്ത്രി വിട്ടുനിന്നു



തിരുവനന്തപുരം: കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുത്ത സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകളുടെ ഫഌഗ് ഓഫ് ചടങ്ങില്‍ നിന്നു ഗതാഗതമന്ത്രി തോമസ് ചാണ്ടിയും എംഡി ഹേമചന്ദ്രനും വിട്ടുനിന്നു. ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് മന്ത്രിയുടെ പിന്‍മാറ്റം. ഫഌഗ് ഓഫ് ചടങ്ങിനു മുമ്പുതന്നെ എഐടിയുസി, ബിഎംഎസ് യൂനിയനുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കോര്‍പറേഷനെ സ്വകാര്യമേഖലയ്ക്കു തീറെഴുതി നല്‍കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നായിരുന്നു യൂനിയനുകളുടെ ആവശ്യം. തുടര്‍ന്ന്, ഫഌഗ് ഓഫ് ഒഴിവാക്കി ബസ്സുകള്‍ സര്‍വീസ് ആരംഭിക്കുകയായിരുന്നു. വാടകയ്ക്ക് ഡ്രൈവറെയും മെക്കാനിക്കിനെയും ഉപയോഗപ്പെടുത്തി സര്‍വീസ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാനവ്യാപകമായി കരിദിനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. തമ്പാനൂരില്‍ നടന്ന പ്രതിഷേധ യോഗം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് സി എസ് അനില്‍കുമാര്‍, എസ് ജെ പ്രദീപ്, സ്മിത, അരുണ്‍കുമാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it