thiruvananthapuram local

സ്‌കാനിങ് പ്രവര്‍ത്തനരഹിതം; രോഗികള്‍ ദുരിതത്തില്‍

മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എംആര്‍ഐ-സിടി സ്‌കാനിങ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായത് രോഗികളെ വലച്ചു. പ്രവര്‍ത്തനരഹിതമായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയായില്ല. നിത്യേന നിര്‍ദ്ധനരായ നൂറുകണക്കിന് രോഗികള്‍ ചികില്‍സ തേടി എത്തുന്ന ആശുപത്രിയില്‍ രോഗ നിര്‍ണയത്തിനാവശ്യമായ മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായത് രോഗികളെഏറെ ദുരിതത്തിലാക്കുകയാണ്. ഇപ്പോള്‍ സ്വകാര്യ സെന്ററുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവര്‍. കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിയ മെഷീനുകളാണ് ഇടക്കിടെ പ്രവര്‍ത്തനരഹിതമാകുന്നത്. ഇത് ടെക്‌നീഷ്യന്‍മാരുടെ അശ്രദ്ധയാണെന്നും ഇതിന്റെ ചുമതലയുള്ള എച്ച്ഒസി കാര്യക്ഷമമായി ഒന്നും ശ്രദ്ധിക്കുന്നില്ലെന്നും പഠിക്കുന്നവര്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ടാണ് തകരാര്‍ സംഭവിക്കുന്നതെന്നും പറയുന്നു. സീനിയറായിട്ടുള്ള ടെക്‌നീഷ്യന്‍മാര്‍ നിലവിലുള്ളപ്പോള്‍ ജൂനിയേഴ്‌സിനും സ്വകാര്യ സ്‌കാനിങ് സെന്ററിന്റെ ഉടമസ്ഥാവകാശിയുടെ ബന്ധുവിനും ടെക്‌നീഷ്യന്‍ ചുമതല നല്‍കിയതായും ആക്ഷേപമുണ്ട്. സ്വകാര്യ സെന്റ ര്‍ ഉടമകളും അധികൃതരുമായിട്ടുള്ള അവിശുദ്ധ ഇടപെടലുകളാണ് ഇടക്കിടെ മെഷീന്റെ പ്രവര്‍ത്തനം നിലക്കുന്നതിന് കാരണമെന്നും വ്യാപക പരാതിയുണ്ട്.
Next Story

RELATED STORIES

Share it