Flash News

സ്വിസ് സൂപ്പര്‍ ടെന്നിസ് താരം മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു

സ്വിസ് സൂപ്പര്‍ ടെന്നിസ് താരം മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു
X


ജനീവ: സ്വിസ് സൂപ്പര്‍ ടെന്നിസ് താരം മാര്‍ട്ടിന ഹിംഗിസ് ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. ഈ ആഴ്ചയില്‍ നടക്കുന്ന ഡബ്ല്യുറ്റിഎ ഫൈനല്‍സിന് ശേഷമാവും ഹിംഗിസ് കോര്‍ട്ടിനോട് വിടപറയുക. 22ാം വയസില്‍ ടെന്നിസിനോട് വിടപറഞ്ഞ ഹിംഗിസ് 27ാം വയസില്‍ ടെന്നിസിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇത് വിരമിക്കാനുള്ള മികച്ച സമയാണെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാണ് നല്ലതെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഹിംഗിസ് പറഞ്ഞു. ലോക ടെന്നിസ് ഡബിള്‍സില്‍ ഒന്നാം റാങ്കുകാരിയും അഞ്ചു തവണ ഗ്രാന്‍സ്ലാം സിംഗിള്‍സ് ചാംപ്യനുമാണ് ഹിംഗിസ്. 1996ലെ വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം ചൂടിയ ഹിംഗിസ് ഡബിള്‍സ് മല്‍സരം വിജയിച്ച് ഗ്രാന്റ്സ്ലാം കിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 1997ലെ ആസ്‌ത്രേലിയന്‍ ഓപണിലും വിംബിള്‍ഡണിലും യുഎസ് ഓപണിലും കിരീടം ചൂടിയ ഹിംഗിസ് 16ാം വയസില്‍ സിംഗിള്‍സില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.ഗ്രാന്‍സ്ലാം ഡബിള്‍സില്‍ 16 ഫൈനല്‍ കളിച്ച ഹിംഗിസിന്റെ അക്കൗണ്ടില്‍ 13 കിരീടങ്ങളുണ്ട്. ഡബിള്‍സില്‍ സാനിയ മിര്‍സയ്‌ക്കൊപ്പവും മിക്‌സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കും ലിയാണ്ടര്‍ പേസിനൊപ്പവും ഹിംഗിസ് കിരീടം ചൂടി.
Next Story

RELATED STORIES

Share it