World

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹിതപരിശോധന പരാജയം

ബേണ്‍: പ്രായപൂര്‍ത്തിയായ സ്വിസ്സ് പൗരന്മാര്‍ക്ക് തൊഴില്‍ ചെയ്താലും ഇല്ലെങ്കിലും മാസംതോറും നിശ്ചിത തുക വരുമാനമായി നല്‍കാനുള്ള പദ്ധതി ഹിതപരിശോധനയില്‍ പരാജയപ്പെട്ടു.
78 ശതമാനം പേരും പദ്ധതിയെ എതിര്‍ത്തു വോട്ടു ചെയ്തതായി സ്വിസ് ടിവി റിപോര്‍ട്ട് ചെയ്തു. ഇത്തരത്തിലൊരു വോട്ടെടുപ്പ് നടത്തുന്ന ആദ്യ രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. പദ്ധതിയനുസരിച്ച് പൗരന്മാര്‍ക്കു നല്‍കേണ്ട വരുമാനത്തുക നിശ്ചയിച്ചിരുന്നില്ല.
എന്നാല്‍, പ്രായപൂര്‍ത്തിയായവര്‍ക്ക് 2500 സ്വിസ് ഫ്രാങ്ക് (1.6 ലക്ഷം രൂപ) വീതവും കുട്ടികള്‍ക്ക് 625 ഫ്രാങ്കും നല്‍കാനായിരുന്നു പദ്ധതിയെന്ന് രൂപരേഖ തയ്യാറാക്കിയവര്‍ പറഞ്ഞു. പണി ചെയ്യാതെ കൂലി പറ്റുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്ന് വിമര്‍ശകര്‍ ആരോപിച്ചു.
സ്വിസ് ജനകീയ സംരംഭക പദ്ധതിയുടെ ഭാഗമായാണ് വോട്ടെടുപ്പ് നടത്തിയത്. രാഷ്ട്രീയപ്പാര്‍ട്ടികളും പദ്ധതിയെ അനുകൂലിച്ചിരുന്നില്ല. വീടുകളിലെയും മഠങ്ങളിലെയും ജോലികള്‍, പരിപാലനസേവനങ്ങള്‍ തുടങ്ങി സ്വിറ്റ്‌സര്‍ലന്‍ഡിലെ 50 ശതമാനത്തിലധികം സേവനങ്ങള്‍ക്കും പ്രതിഫലം ലഭിക്കുന്നില്ലെന്നും അത്തരം സേവനങ്ങള്‍ക്ക് മൂല്യമുണ്ടാക്കിക്കൊടുക്കാന്‍ ഇത്തരത്തിലൊരു പദ്ധതി ഉപകരിക്കുമെന്നും പദ്ധതിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നന്നു.
അതേസമയം, 70 ശതമാനത്തോളം പേര്‍ പദ്ധതിയെ എതിര്‍ക്കുമെന്ന് അഭിപ്രായസര്‍വ്വേകള്‍ നേരത്തേ വിലയിരുത്തിയിരുന്നു.
Next Story

RELATED STORIES

Share it