Flash News

'സ്വാശ്രയ മേഖല : വിശദമായ കര്‍മപദ്ധതി രൂപീകരിക്കും'



തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ കര്‍മപദ്ധതി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. നിയമസഭയില്‍ ടി എ അഹമ്മദ് കബീറിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സ്വാശ്രയ മേഖലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ കെ ദിനേശന്‍ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിറ്റിങ് നടത്തിവരികയാണ്. നാലുമാസത്തിനകം കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. റിപോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സ്വാശ്രയ മേഖലയില്‍ പുതുതായി കോളജുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it