സ്വാശ്രയ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ടയിലേക്ക് പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ന്യൂനപക്ഷ (മൈനോരിറ്റി) ക്വാട്ടയിലേക്കുള്ള മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള അപേക്ഷകര്‍ ഇന്നും നാളെയും സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഒറിജിനല്‍ രേഖകളുമായി ഹാജരാവണം.
അസീസിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് കൊല്ലം, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് മൈലാപൂര്‍ കൊല്ലം, പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ തിരുവല്ല എന്നീ മെഡിക്കല്‍ കോളജുകളിലെ ന്യൂനപക്ഷ സമുദായ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനു വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഇന്ന് എന്തെങ്കിലും കാരണങ്ങളാല്‍ ഹാജരാവാന്‍ കഴിയാത്തവര്‍ക്കു നാളെ ഹാജരാവാം. കാരക്കോണം ഡോ. സോമുവേല്‍ മെമ്മോറിയല്‍ സിഎസ് മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റലിലെ ന്യൂനപക്ഷ സമുദായ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മേല്‍പ്പറഞ്ഞ തിയ്യതികളില്‍ ഹാജരാവേണ്ടതില്ല. തിയ്യതി പിന്നീട് അറിയിക്കും.
സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള വ്യക്തികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. വിശദമായ വിജ്ഞാപനത്തിന് ംംം.രലല.സലൃമഹമ.ഴീ്.ശി, ംംം.രലലസലൃമഹമ.ീൃഴ എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളുടെ ലഭ്യത, ന്യൂനപക്ഷ സമുദായം സംബന്ധിച്ച വിവരങ്ങള്‍, പ്രസ്തുത സീറ്റുകളിലേ—ക്ക് പരിഗണിക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്മീഷണറുടെ ംം ം.രലലസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Next Story

RELATED STORIES

Share it