Pathanamthitta local

സ്വാശ്രയ കര്‍ഷക വിപണികളില്‍ ഉല്‍പന്ന വില കര്‍ഷകന് നല്‍കാന്‍ സംവിധാനമൊരുക്കും: മന്ത്രി



അടൂര്‍: സ്വാശ്രയ കര്‍ഷക വിപണിയില്‍ ഉല്‍പ്പന്നവുമായി എത്തുന്ന കര്‍ഷകര്‍ക്ക് ഉല്‍പന്ന വില വില അന്നുതന്നെ നല്‍കുന്നതിനുള്ള സംവിധാനം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഉല്‍പന്ന വില അതാതു ദിവസം ലഭിക്കാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍ എയും സ്വാശ്രയ കാര്‍ഷിക വിപണികളുടെ ഭാരവാഹികളും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉറപ്പ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏറത്ത് കര്‍ഷക സ്വാശ്രയ വിപണിക്ക് പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അടൂര്‍ മാഞ്ഞാലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി ഉല്‍പാദനം പ്രോല്‍ സാഹിപ്പിക്കുന്നതിന് 85 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഒരു നേന്ത്രവാഴ നശിച്ചാല്‍ 50 രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 300 രൂപയാണ് നല്‍കുന്നത്. മറ്റു വാഴകള്‍ക്ക് 150 രൂപയും ലഭിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ടി മുരുകേശ്, കടമ്പനാട് ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡന്റ് എ ആര്‍ അജീഷ്‌കുമാര്‍, പി സരസ്വതി അമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, വിഎഫ്പിസികെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ് കെ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it