സ്വാശ്രയ എന്‍ജിനീയറിങ് : മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിന് മെയ് 25ന് പ്രത്യേക പരീക്ഷ
BY ajay G.A.G24 Feb 2016 7:30 AM GMT
X
ajay G.A.G24 Feb 2016 7:30 AM GMT
തിരുവനന്തപുരം : സ്വാശ്രയ എ ന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് സീറ്റുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിനായി ജസ്റ്റിസ് ജെയിംസ് കമ്മിറ്റി മെയ് 25ന് പ്രത്യേക പരീക്ഷ നടത്തും. സുപ്രിംകോടതിയുടെ വിധിയനുസരിച്ച് മെയ് 31നകം പരീക്ഷ നടത്തണമെന്നാണു നിര്‍ദേശം. മാര്‍ച്ച് 13ന് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിക്കും.
കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനാണ് പ്രവേശന പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതിന്റെയും അപേക്ഷ സ്വീകരിക്കേണ്ടതിന്റെയും ചുമതല. പ്രഫഷനല്‍ കോഴ്സുകളുടെ പ്രവേശന, ഫീസ് നിര്‍ണയ മേല്‍നോട്ടസമിതിയായ ജെയിംസ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാവണം വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടത്. പൊതു അറിയിപ്പിനായി ഇതു പത്രങ്ങളിലും പ്രസിദ്ധീകരിക്കണം. അസോസിയേഷന് തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം മെയ് 15വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകരുടെ പട്ടിക 16ന് ജെയിംസ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. മെയ് 25ന് നടത്തുന്ന പരീക്ഷയുടെ ഉത്തരസൂചിക ജെയിംസ് കമ്മിറ്റിയായിരിക്കും പ്രസിദ്ധീകരിക്കുക. ജൂ ണ് അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക അസോസിയേഷന് കൈമാറും. അതില്‍ നിന്ന് അവര്‍ക്ക് അലോട്ട്മെന്റ് നടത്താം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷ നടത്താനാണു തീരുമാനം. അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തുമെന്ന് ജസ്റ്റിസ് ജെയിംസ് അറിയിച്ചു. സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തായിരിക്കും പ്രവേശന നടപടികള്‍. എഐസിടിഇ മാനദണ്ഡം അനുസരിച്ച് നിലവിലെ പ്രവേശന പരീക്ഷകളുടെ മാതൃകയില്‍ത്തന്നെയായിരിക്കും മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയും നടത്തുക. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പരീക്ഷയില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ചേര്‍ക്കാതെയുള്ള (പ്രീ നോര്മലൈസേഷന്) പട്ടികയില്‍നിന്ന് മാനേജ്മെന്റ് സീറ്റിലേക്കു പ്രവേശനം നല്കുന്ന രീതി അവസാനിപ്പിക്കാനും ജെയിംസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ നടത്തണമെന്ന കെഎസ്എഫ്ഇസിഎംഎയുടെ അഭ്യര്‍ഥന കണക്കിലെടുത്താണു പ്രത്യേക പരീക്ഷ നടത്താന്‍ ജെയിംസ് കമ്മിറ്റി സന്നദ്ധത അറിയിച്ചത്. എന്‍ജിനീയറിങ് മാനേജ്മെന്റ് അസോസിയേഷന് കീഴില്‍ 104 എന്‍ജിനീയറിങ് കോളജുകളാണുള്ളത്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTചോദ്യം ചെയ്യലിന് ഹാജരാകാനാവില്ല; കോഴ വിവാദത്തില്‍ ഇഡിയുടെ സമന്‍സ്...
28 March 2024 2:56 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMT