Flash News

സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം;സര്‍ക്കാരിന് വഴങ്ങി മാനേജ്‌മെന്റ്

സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം;സര്‍ക്കാരിന് വഴങ്ങി മാനേജ്‌മെന്റ്
X
c-raveendranath

[related] തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് പ്രവശനത്തില്‍ മാനേജ്‌മെന്റ് സര്‍ക്കാരിന് മുന്നില്‍ വഴങ്ങി. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച കരാറില്‍ ഇന്ന് ഒപ്പിടും.
മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കുള്ള യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു മാനേജ്‌മെന്റിന്റെ ആവശ്യം. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ഇവര്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും സര്‍ക്കാര്‍ തായ്യറല്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സ്വാശ്രയ കോളേജുകളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമല്ലെന്ന് പറഞ്ഞ മന്ത്രി ഇന്ന് രാവിലെ 11 മണിയ്ക്ക് മുമ്പായി തീരുമാനം അറിയിക്കണമെന്ന് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it