Flash News

സ്വാമി പീഡിപ്പിച്ചിട്ടില്ല; മുറിവേല്‍പ്പിച്ചത് കാമുകന്‍ പറഞ്ഞിട്ട്: പെണ്‍കുട്ടി

സ്വാമി പീഡിപ്പിച്ചിട്ടില്ല; മുറിവേല്‍പ്പിച്ചത് കാമുകന്‍ പറഞ്ഞിട്ട്: പെണ്‍കുട്ടി
X


തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. കാമുകനായ അയ്യപ്പദാസ് പറഞ്ഞതനസുസരിച്ചാണ് താന്‍ സ്വാമിയുടെ ലിംഗം മുറിച്ചതെന്ന് പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.  അതേസമയം, പെണ്‍കുട്ടി നടത്തിയ ഫോണ്‍ സംഭാഷണവും കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കത്തും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ട്.
സ്വാമിയും അമ്മയുമായി ബന്ധമില്ല. കാമുകന്‍ അയ്യപ്പദാസാണ് കത്തി കൊണ്ടുവന്ന് തന്നത്. ഇരുട്ടില്‍ കത്തി എടുത്ത് വീശാന്‍ അയ്യപ്പദാസ് പറഞ്ഞു. അതിന് ശേഷം പോലീസില്‍ വിവരമറിയിക്കാനും അയ്യപ്പദാസാണ് പറഞ്ഞതെന്ന് പെണ്‍കുട്ടി പറയുന്നു. സ്വാമിയുടെ അടുത്തിരുന്നപ്പോള്‍ കത്തികൊണ്ട് ചെറുതായി വീശിയതേ ഉള്ളൂ. ലിംഗം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. പോലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നല്‍കിയതെന്നുമാണ് പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
എന്നാല്‍, ലിംഗം മുറിച്ചത് താന്‍ അല്ല എന്നായിരുന്നു കഴിഞ്ഞദിവസം സമര്‍പ്പിച്ച കത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നത്. കത്തിയുമായി സ്വാമിയുടെ അടുത്തു പോയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലയെന്നും സ്വാമിയുടെ നിലവിളി കേട്ട് താന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നുമെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.
കൃത്യം നടത്തിയത് ആരാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവം നടന്നപ്പോള്‍ ഭയന്ന താന്‍ ആദ്യം എഡിജിപി ബി സന്ധ്യയുടെ വീട്ടിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. പിന്നീട് മൊഴി പല തവണ പോലിസ് തിരുത്തിയെഴുതി. മൊഴി അംഗീകരിക്കാന്‍ പോലിസ് തന്നെ പല തവണ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it