സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സുപ്രിംകോടതി ജഡ്ജി

ന്യൂഡല്‍ഹി: ഹോട്ടല്‍ റോയല്‍ പ്ലാസ കേസുമായി ബന്ധപ്പെട്ട് തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് തുറന്ന കോടതിയില്‍ സുപ്രിംകോടതി ജഡ്ജി ഇന്ദിര ബാനര്‍ജി വെളിപ്പെടുത്തി. കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ദിര ബാനര്‍ജിയും ജസ്റ്റിസ് അരുണ്‍ മിശ്രയുമടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമം കോടതിയലക്ഷ്യമാണെന്നു ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. കേസില്‍ നിന്ന് പിന്‍മാറരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ഇന്ദിരയോട് അഭ്യര്‍ഥിച്ചു. ഇതേ മാര്‍ഗം മറ്റു ജഡ്ജിമാരിലും പ്രയോഗിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തോടെ കാണുമെന്നു പറഞ്ഞ ബാനര്‍ജി, കേസുമായി ബന്ധപ്പെട്ട് തന്നെ ആരോ ഫോണ്‍ ചെയ്‌തെന്നും സൂചിപ്പിച്ചു. എന്നാല്‍, ആരാണ് ജഡ്ജിയെ വിളിച്ചതെന്നു വ്യക്തമായിട്ടില്ല. മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്ന ഇന്ദിര ബാനര്‍ജിക്ക് അടുത്തിടെയാണ് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. മാറ്റിവച്ച ഐടിഐ പരീക്ഷകള്‍ 10 മുതല്‍തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഐടിഐകളില്‍ മാറ്റിവച്ച അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഈ മാസം 10ന് നടത്തും. കഴിഞ്ഞ മാസം 10ന് നടത്തേണ്ടിയിരുന്ന പരീക്ഷയാണിത്. സംസ്ഥാനമൊട്ടാകെ ആഗസ്ത് 11, 16 തിയ്യതികളിലെ മാറ്റിവച്ച പരീക്ഷ ഈ മാസം 11, 12 തിയ്യതികളിലും നടത്തും. പരീക്ഷാ സെന്ററുകള്‍ക്കും സമയത്തിനും മാറ്റമുണ്ടായിരിക്കില്ല.
Next Story

RELATED STORIES

Share it