Flash News

സ്‌കൂള്‍ കലോല്‍സവത്തിന് പതാകയുയര്‍ന്നു

സ്‌കൂള്‍ കലോല്‍സവത്തിന് പതാകയുയര്‍ന്നു
X
12540654_983749245032576_8608355453071960028_nതിരുവനന്തപുരം: സംസ്ഥാന സക്ൂള്‍ കലോല്‍സവത്തിന് പതാകയുയര്‍ന്നു. രാവിലെ 9.30നു മോഡല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയയാണ് പതാക ഉയര്‍ത്തിയത്.  വൈകീട്ട് 5നു പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോല്‍സവത്തിനു തിരിതെളിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച്  ഉച്ചയ്ക്ക് 2നു പാളയം സംസ്‌കൃത കോളജില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഡിജിപി ടി പി സെന്‍കുമാര്‍ ഫഌഗ്്ഓഫ് ചെയ്യും. നഗരപരിധിയിലെ 50 സ്‌കൂളുകളില്‍ നിന്നായി 10,000ഓളം വിദ്യാര്‍ഥികള്‍ അണിനിരക്കും. വൈകീട്ട് 5നു പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോല്‍സവത്തിനു തിരിതെളിക്കും.

കേരളീയ സാംസ്‌കാരികപ്പൊലിമ വിളിച്ചോതുന്ന സ്വാഗതഗാനം 56 അധ്യാപകര്‍ ചേര്‍ന്ന് അവതരിപ്പിക്കും. 56 കുട്ടികള്‍ നൃത്തച്ചുവടുകളുമായി ദൃശ്യാവിഷ്‌കാരം നല്‍കും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. കലാമല്‍സരങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ എന്‍ ശക്തന്‍ നിര്‍വഹിക്കും. മുന്‍കാല പ്രതിഭയായ ചേര്‍ത്തല എ കെ രാമചന്ദ്രനെ ചടങ്ങില്‍ ആദരിക്കും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, വി എസ് ശിവകുമാര്‍, പി ജെ ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി പങ്കെടുക്കും.
Next Story

RELATED STORIES

Share it