സ്വാതന്ത്ര്യ സമരസേനാനികളെ ഭീകരവാദികളെന്ന് വിളിക്കരുതെന്ന് കേന്ദ്രം
BY sdq Kappan28 April 2016 8:28 AM GMT
X
sdq Kappan28 April 2016 8:28 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഭീകരവാദികള്‍ എന്ന് ഉപയോഗിക്കരുതെന്ന് കേന്ദ്രമാനവ വിഭവശേഷിമന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി സര്‍വകലാശാലക്ക് മന്ത്രാലയം കത്തയച്ചു. സര്‍വകലാശാലയുടെ പാഠപുസ്തകത്തില്‍ സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിങ്ങിനെയും ചന്ദ്രശേഖര്‍ ആസാദിനെയും ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രാലയം സര്‍വ്വകലാശാലക്ക് കത്തയച്ചത്. [related]
സ്വാതന്ത്ര്യ സമര സേനാനികളെ ഭീകരവാദികള്‍ എന്നു വിശേഷിപ്പിക്കുന്നത് ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തും. ഇക്കാലത്ത് ഭീകരവാദി എന്ന വാക്കിന് വ്യത്യസ്തമായ അര്‍ഥമാണുള്ളത്. അതിനാല്‍ സ്വാതന്ത്ര്യ സമര സേനാനികളെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കത്തില്‍ പറയുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT