Flash News

സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിനും പങ്കുണ്ട്;ആരും അറിയാതെ പോയത് പരസ്യമാക്കാന്‍ താല്‍പര്യമില്ലാത്തതിനാലെന്ന്

സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിനും പങ്കുണ്ട്;ആരും അറിയാതെ പോയത് പരസ്യമാക്കാന്‍ താല്‍പര്യമില്ലാത്തതിനാലെന്ന്
X
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസും പങ്കുവഹിച്ചിട്ടുണ്ടെന്ന് നരേന്ദ്ര സെഹ്ഗാള്‍. ഇതൊന്നും പരസ്യമാക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ആരും അറിയാതെ പോയതെന്നും ആര്‍എസ്എസ് നേതാവ് നരേന്ദ്ര സെഹ്ഗാള്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലെ ആര്‍എസ്എസിന്റെ പങ്കുകള്‍ എന്ന അവകാശവാദത്തോടെ സംഘടന പുറത്തിറക്കിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്വാതന്ത്ര്യ സമര സേനാനി ഡോ. ഹെഡ്‌ഗേവാറിന്റെ അവസാന ലക്ഷ്യം ഭാരതത്തിന് പൂര്‍ണ സ്വാതന്ത്ര്യം' എന്ന തലക്കെട്ടിലാണ് ആര്‍എസ്എസ് പുസ്തകം തയ്യാറാക്കിയത്.



തിരിച്ചറിയാതെ പോയ സ്വാതന്ത്ര്യ സമര സേനാനിയായാണ് ഹെഡ്ഗവറിനെ ആര്‍എസ്എസ് കാണുന്നത്. അദ്ദേഹം ആത്മകഥയെഴുതുകയോ തന്നെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പത്രങ്ങള്‍ക്കു പിന്നാലെ നടക്കുകയോ ചെയ്തിട്ടില്ല. പേരും പ്രശസ്തിയും  വേണ്ടെന്ന് വച്ചാണ് അദ്ദേഹം മുന്നോട്ടുപോയതെന്നും സെഹ്ഗാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it