സ്വവര്‍ഗ ലൈംഗികത അംഗീകരിക്കില്ലെന്ന് പോപ്പ്

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ ലൈംഗികത അംഗീകരിക്കില്ലെന്ന കത്തോലിക്കാ സഭാ നിലപാടില്‍ തല്‍സ്ഥിതി തുടരുമെന്ന് പോപ്പ് ഫ്രാന്‍സിസ്. അതേസമയം വിവാഹം കഴിക്കാതെ ദാമ്പത്യജീവിതം നയിക്കുന്നവരുടെയും വിവാഹ മോചിതരുടെയും കാര്യത്തില്‍ താരതമ്യേന ഉദാരമായ നയം സ്വീകരിക്കുമെന്നു കുടുംബജീവിതവുമായി ബന്ധപ്പെട്ട സഭാ മാര്‍ഗനിര്‍ദേശങ്ങളില്‍ പോപ്പ് വ്യക്തമാക്കി.
പോപ്പ് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷകള്‍ക്കു വിപരീതമായാണ് സ്വവര്‍ഗവിവാഹങ്ങളെ എതിര്‍ക്കുന്ന നിലപാട് തുടരുമെന്ന തീരുമാനം. വിവാഹവും കുടുംബവും സംബന്ധിച്ച ദൈവത്തിന്റെ തീരുമാനങ്ങളോട് യോജിച്ചു പോവുന്നതാണ് സ്വവര്‍ഗ വിവാഹങ്ങളെന്നു കരുതാനാവില്ലെന്ന് സഭയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
Next Story

RELATED STORIES

Share it