സ്വവര്‍ഗ രതി: ശശി തരൂരിന്റെ ബില്ലിന് വീണ്ടും പരാജയം

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്നത് വ്യവസ്ഥ ചെയ്യുന്ന ശശി തരൂരിന്റെ സ്വകാര്യ ബില്ല് അവതരിപ്പിക്കാനാവാതെ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ഐപിസി 377ാം വകുപ്പി ല്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലാണ് അവതരണാനുമതി തേടി വോട്ടിനിട്ടത്.

വ്യക്തികളുടെ ലിംഗ വ്യത്യാസം പരിഗണിക്കാതെ മുതിര്‍ന്നവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലാതാക്കുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. ബില്ലിന്റെ അവതരണം എതിര്‍ത്ത ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്പീക്ക ര്‍ സുമിത്രാ മഹാജന്‍ ബില്ല് വോട്ടിനിട്ടു. 73 അംഗങ്ങളില്‍ 58 പേര്‍ ബില്ലിനെതിരേ വോട്ടുചെയ്തു. 14 പേര്‍ ബില്ലിനെ അനുകൂലിച്ചു. ഒരാള്‍ വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനും ബില്ല് അവതരിപ്പിക്കാനുള്ള തരൂരിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ബില്ല് അവതരിപ്പിക്കാന്‍ മറ്റൊരു ശ്രമം കൂടി നടത്തുമെന്ന് അന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it