സ്വവര്‍ഗ്ഗ വിവാഹം നിലപാടില്‍ മാറ്റമില്ലെന്ന് മാര്‍പാപ്പ
BY swapna en25 Oct 2015 7:01 AM GMT
X
swapna en25 Oct 2015 7:01 AM GMT
റോം: സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്ക സഭയുടെ റോമില്‍ ചേര്‍ന്ന സിനഡിന്റെ അവസാന ദിവസമായ ഇന്നലെയാണ് പോപ് സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
ഇരുപത് ദിവസം നീണ്ട സിനഡിന് ഒടുവിലാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച മുന്‍ നിലപാടില്‍മാറ്റം വരുത്തേണ്ടെന്ന് ധാരണയായത്. സ്വവര്‍ഗ അനുരാഗികളെ അനുകമ്പയോടെ കാണണം. എന്നാല്‍ അവരെ അംഗീകരിക്കുന്നത് െ്രെകസ്തവ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന യാഥാസ്ഥിതികരുടെ വാദത്തിന് സിനഡില്‍ മേല്‍ക്കൈ ലഭിച്ചു.
വിവാഹ ബന്ധം വേര്‍പെടുത്തിയ ദമ്പതിമാരുടെ കാര്യത്തില്‍ സമീപനം മയപ്പെടുത്തും. നിലപാടില്‍ മാറ്റം വരുത്താത്ത ബിഷപ്പുമാരെ സമാപന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു.
വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം പുനര്‍വിവാഹിതരായവരുടെ കാര്യത്തില്‍ അയവുള്ള സമീപനം സ്വീകരിക്കാന്‍ സിനഡ് തീരുമാനിച്ചു. സ്ത്രീകള്‍ക്ക് സഭയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന നിര്‍ദ്ദേശവും തത്ത്വത്തില്‍ അംഗീകരിച്ചു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT