സ്വവര്‍ഗാനുരാഗികളുടെ രക്തദാന നിരോധനം യുഎസ് പിന്‍വലിച്ചു

വാഷിങ്ടണ്‍: സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ രക്തം ദാനം ചെയ്യുന്നതില്‍നിന്നു വിലക്കുന്ന നിയമം യുഎസ് ഭരണകൂടം പിന്‍വലിച്ചു. 30 വര്‍ഷം നീണ്ട നിരോധനത്തിനാണ് അന്ത്യമായത്. മറ്റൊരു പുരുഷനുമായുള്ള ലൈംഗികബന്ധത്തിനു 12 മാസത്തിനുശേഷം ഇനി ഒരാള്‍ക്കു രക്തം ദാനം ചെയ്യാം. എച്ച്‌ഐവിയുടെ വ്യാപനം തടയാന്‍ അനിശ്ചിതമായ നിരോധനം നിര്‍ബന്ധമില്ലെന്ന പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.
ഇതോടെ ബ്രിട്ടന്‍, ഓസ്ട്രിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് അമേരിക്കയും എത്തിയിരിക്കുന്നത്. അതേസമയം, പുതുക്കിയ നയവും വിവേചനപരമാണെന്നാണ് സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
എതിര്‍ലിംഗത്തിലുള്ള നിരവധി ആളുകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍ക്ക് രക്തംകൊടുക്കാന്‍ സാധിക്കുമ്പോള്‍ ഒരു പുരുഷനെ മാത്രം വിവാഹം ചെയ്ത് ജീവിക്കുന്ന സ്വവര്‍ഗ താല്‍പര്യമുള്ളവര്‍ക്ക് രക്തം നല്‍കാനുള്ള അവസരമില്ലാത്തത് പരിഹാസ്യമാണ്- ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രഷനല്‍ എല്‍ജിബിടി ഇക്വാലിറ്റി കോക്കസ് കോ ചെയര്‍മാനുമായ ജേഡ് പൊലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it