സ്വവര്‍ഗരതി: ശശി തരൂരിന്റെ ബില്ല് തള്ളി



ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കുന്നതിന് ശശി തരൂര്‍ കൊണ്ടുവന്ന സ്വകാര്യ ബില്ല് അവതരണവേളയില്‍ തന്നെ ലോക്‌സഭ വോട്ടിനിട്ട് തള്ളി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി ആവശ്യപ്പെടുന്ന ബില്ലിനെ ബിജെപി അംഗം നിഷികാന്ത് ദുബെ എതിര്‍ത്തു. ഏതെങ്കിലും മതവിശ്വാസത്തിനെതിരായതുകൊണ്ടല്ല സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താന്‍ ബില്ലിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തരൂരിന്റെ താല്‍പര്യപ്രകാരം ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ പ്രമേയം വോട്ടിനിട്ടു. 24ന് എതിരേ 71 വോട്ടുകള്‍ക്ക് ലോക്‌സഭ പ്രമേയം തള്ളി.ബില്ല് പാസാക്കാന്‍ വീണ്ടും ശ്രമിക്കുമെന്ന് തരൂര്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it