Flash News

സ്വവര്‍ഗരതി നിയമവിധേയമാക്കാനുള്ള തരൂരിന്റെ ബില്‍ തള്ളി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ ലോക്‌സഭ ചര്‍ച്ചക്കെടുക്കുന്നതിന് മുന്‍പേ വോട്ടിനിട്ട് തള്ളി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377ാം വകുപ്പ് ഭേദഗതി ചെയ്ത് ഉഭയകക്ഷിസമ്മതപ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ തമ്മിലേര്‍പ്പെടുന്ന സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന ബില്ലാണ് ശശി തരൂര്‍ അവതരിപ്പിച്ചത്്. ബിജെപി ഉള്‍പ്പടെയുള്ള കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു.24നെതിരെ 71 വോട്ടിനാണ് ബില്‍ പരാജയപ്പെട്ടത്. ഈ അസഹിഷ്ണുത ആശ്ചര്യമുണ്ടാക്കുന്നതാണെന്ന് ബില്‍ പരാജയപ്പെട്ടതിന് ശേഷം തരൂര്‍ ട്വീറ്റ് ചെയ്തു. താന്‍ ഇനിയും ശ്രമം തുടരുമെന്നും വീഷാല്‍ ഓവര്‍കം- (നമ്മള്‍ അതിജീവിക്കും) എന്ന കവിതാശകലത്തോടൊപ്പം തരൂര്‍ ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it