Flash News

സ്വവര്‍ഗരതി കുറ്റകരമാക്കുന്നത് ഇന്ത്യയെ പതിനഞ്ചാം നൂറ്റാണ്ടിലെത്തിക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

സ്വവര്‍ഗരതി കുറ്റകരമാക്കുന്നത് ഇന്ത്യയെ പതിനഞ്ചാം നൂറ്റാണ്ടിലെത്തിക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍
X
ravisankarന്യൂഡല്‍ഹി : സ്വവര്‍ഗരതിയെ കുറ്റകരമായി കണക്കാക്കുന്നത് ഇന്ത്യയെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍.  സ്വവര്‍ഗരതി വ്യക്തിപരമായ താല്‍പര്യത്തിന്റെ പ്രശ്‌നമാണ്. കാലഹരണപ്പെട്ട നിയമങ്ങളില്‍ ഉറച്ചുനിന്നാല്‍ പതിനഞ്ചാം നൂറ്റാണ്ടിലേക്കാകും പോവുക. എന്നാല്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെങ്കില്‍ അല്‍പം ധൈര്യവും ദൃഢനിശ്ചയവും ആവശ്യമാണ്. സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്ന ശനി ഷിംഗ്നാപുര്‍ ക്ഷേത്രത്തിലെ അധികൃതരുമായി ഈമാസം 7ന് ചര്‍ച്ചനടത്തുമെന്നും രവിശങ്കര്‍ ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു
Next Story

RELATED STORIES

Share it