kozhikode local

സ്വലാത്ത് മഹല്‍ ആത്മീയ വാണിഭ കേന്ദ്രത്തിനെതിരേ പ്രതിഷേധം

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാട്ട് ഭാഗത്ത്  പ്രവര്‍ത്തിക്കുന്ന  ആത്മീയകേന്ദ്രത്തിലെ വ്യാജ  ചികില്‍സക്കും, ശബ്ദ മലിനീകരണത്തിനുമെതിരേ  പ്രതിഷേധവുമായി  നാട്ടുകാര്‍. സ്വലാത്ത് മഹല്‍’എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതായും സ്ഥാപനത്തില്‍ നിന്നുണ്ടാവുന്ന ശബ്ദമലിനീകരണം സൈ്വര്യ ജീവിതത്തിന് ഭീഷണിയാണെന്നും പ്രദേശവാസികള്‍ പറയുന്നു.  ദിവസവും നൂറുകണക്കിന് ആളുകള്‍ ഇവിടെ എത്തുന്നതിനാല്‍ ഗതാഗത തടസം കൊണ്ടു ബുദ്ധിമുട്ടുന്നതായും പരിസര വാസികള്‍ പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് സബ് കലക്ടര്‍ക്കും താമരശ്ശേരി ഡിവൈഎസ്പിക്കും മുക്കം പോലിസിനും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.   ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മന്ത്രവാദത്തിലൂടെ  മനശാന്തിയും രോഗശാന്തിയും വാഗ്ദാനം നല്‍കിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്ന ദിവസങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ഇവിടെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റസിഡന്‍സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകളും സ്ഥല വാസികളും ഒരുമിച്ചാണ് സ്ഥാപനത്തിനെതിരെ രംഗത്തുവന്നത്. സ്ഥാപനത്തിനെതിരെ പരാതിയുമായി എത്തിയ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി വി ശബീറിനെ കഴിഞ്ഞ 25ന് രാത്രി തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it