Kollam Local

സ്വര്‍ണ്ണ കടയില്‍ മോഷണം; യുവാവ് പിടിയില്‍



അഞ്ചല്‍:പട്ടാപ്പകല്‍  സ്വര്‍ണ്ണക്കടയില്‍ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ആളിനെ അഞ്ചല്‍ പോലിസ് കസ്റ്റഡിയിലെടുത്തു.അലയമണ്‍  കടവറം റോഡരികത്ത് പുത്തന്‍ വീട്ടില്‍ ജലീല്‍(36) ആണ് കസ്റ്റഡിയിലായത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അഞ്ചല്‍ ചന്തമുക്കിലെ  സ്വര്‍ണക്കടയില്‍ നിന്നും കൗണ്ടറിന്റെ ഗ്ലാസ് പൊട്ടിച്ച് മൂന്ന് സ്വര്‍ണ മോതിരങ്ങള്‍ മോഷ്ടിച്ചുവെന്നാണ് കേസ്. കടയുടമ  പുറത്ത് പോയ സമയത്ത് കടയിലെത്തിയ ജലീല്‍  കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്ത് സ്വര്‍ണ്ണം മോഷ്ടിക്കുകയായിരുന്നു.  കടയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം കടവറത്തു നിന്നുമാണ് അഞ്ചല്‍ എസ്‌ഐ പി എസ് രാജേഷിന്റെ നേതൃ ത്വ ത്തിലുള്ള പോലിസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത് . പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it