palakkad local

സ്വര്‍ണാഭരണമടങ്ങിയ പഴ്‌സും പണവും ഉടമസ്ഥയ്ക്കു കൈമാറി

ആലത്തൂര്‍: സ്വര്‍ണാഭരണമടങ്ങിയ പഴ്‌സും പണവും  ഉടമസ്ഥര്‍ക്ക് നല്‍കി തൊഴിലാളികള്‍ മാതൃകയായി. എരിമയൂര്‍ തമ്മന്‍കുളമ്പ് കുമാരന്‍ (46), മഞ്ഞളൂര്‍ നെല്ലിക്കല്‍ വീട് ഷൗക്കത്തലി (38) എന്നിവരാണ് തങ്ങള്‍ക്ക് കിട്ടിയ പഴ്‌സ് തിരികെ നല്‍കിയത്.
തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കുഴല്‍മന്ദം വെള്ളപ്പാറയ്ക്കും പെരുങ്കുന്നത്തിനും ഇടയ്ക്ക് വച്ച് ഇവര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പഴ്‌സ് വീണു കിട്ടിയത്. ഇവര്‍ ഇത് ആലത്തൂര്‍ പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. സാമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും ഇതുവാര്‍ത്തയായി പോലിസ് നല്‍കി.
ഇതിനിടെ പഴ്‌സും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ട പെരുങ്കുന്നം തേക്കിന്‍കാട് വീട്ടില്‍ ഷണ്‍മുഖനും ഭാര്യ അനിതയും വീട്ടിലും സഹോദരന്‍ രാജന്റെ വീട്ടിലും തെരച്ചില്‍ നടത്തി സങ്കടത്തിലായിരുന്നു. രാജന്റെ മകന്റെ വാട്‌സ് ആപ്പില്‍ വന്ന മെസേജാണ് ഇവരെ ആലത്തൂര്‍ പോലിസ് സ്റ്റേഷനിലെത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ ഷണ്‍മുഖനും ഭാര്യ അനിതയും കൃത്യമായ വിവരങ്ങള്‍ അറിയിച്ചതോടെ പോലിസ് കുമാരനെയും ഷൗക്കത്തലിയെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സ്വര്‍ണാഭരണങ്ങളും പണവും പേഴ്‌സും കൈമാറി. എസ്‌ഐ എസ് അനീഷ്, സിപിഒമാരായ ഷാജു, മന്‍സൂര്‍, ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉടമസ്ഥര്‍ക്ക് കുമാരനും ഷൗക്കത്തലിയും പഴ്‌സ് കൈമാറി.
Next Story

RELATED STORIES

Share it