Flash News

സ്വര്‍ണവ്യാപാരികളുടെ വാങ്ങല്‍ നികുതി പിന്‍വലിച്ചു



തിരുവനന്തപുരം: 2017-18 സാമ്പത്തിക വര്‍ഷത്തെ ധനബില്ല് നിയമസഭ പാസാക്കി. പുതിയ നികുതി നിര്‍ദേശങ്ങളില്ല. ചില ഇളവുകളും ധനമന്ത്രി ടി എം തോമസ് ഐസക് പ്രഖ്യാപിച്ചു. സ്വര്‍ണവ്യാപാരികളുടെ വാങ്ങല്‍നികുതി പിന്‍വലിച്ചു. 2010-11 വരെയുള്ള കുടിശ്ശിക തീര്‍ക്കാന്‍ അപേക്ഷ സമര്‍പിക്കാനുള്ള കാലാവധി സപ്തംബര്‍ 30 വരെ നീട്ടി. കുടിശ്ശിക ഡിസംബര്‍ 31നു മുമ്പ് പ്രതിമാസ തുല്യഗഡുക്കളായി അടച്ചുതീര്‍ക്കണം. സൗരോര്‍ജ പാനലുകള്‍ ഉള്‍പ്പെട്ടവര്‍ക്ക് കോണ്‍ട്രാക്റ്റുകളുടെ നികുതി 2013 മുതല്‍ ഒരു ശതമാനമായി കുറച്ചു. കയറ്റുമതിക്കാര്‍ക്ക് വില്‍ക്കുന്ന പാക്കിങ് വസ്തുക്കള്‍ക്ക് 2017 വരെ നികുതിയിളവ് അനുവദിച്ചു. മൊബൈല്‍ ഫോണിനൊപ്പം വില്‍ക്കുന്ന മൊബൈല്‍ ചാര്‍ജറിന്റെ നികുതി അഞ്ചു ശതമാനമായിരിക്കും.
Next Story

RELATED STORIES

Share it