സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍

പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന സ്വര്‍ണാഭരണവുമായി ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ രാജ്‌സമന്ത് സ്വദേശി ഗിര്‍വാര്‍സിങ് റാവുവാണ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ 4.8 കിലോ സ്വര്‍ണാഭരണങ്ങളുമായി പിടിയിലായത്. ബാഗില്‍ പ്ലാസ്റ്റിക് ബോക്‌സിനകത്ത് തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് കടത്തുകയായിരുന്നു സ്വര്‍ണം. 1.36 കോടി രൂപ വിലവരുന്നതാണ് ആഭരണങ്ങള്‍. പ്രതിയെയും സ്വര്‍ണാഭരണവും ജിഎസ്ടി വകുപ്പിന് കൈമാറി. പാലക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം റിയാസ്, ഐബി ഇന്‍സ്‌പെക്ടര്‍ രജനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം ഷൊര്‍ണൂരില്‍ നിന്നു 11 കിലോ സ്വര്‍ണാഭരണം പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it