സ്വര്‍ണവും പണവും മോഷ്ടിച്ച കേസ്: കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
BY Sumeera SMR7 April 2016 4:43 AM GMT
Sumeera SMR7 April 2016 4:43 AM GMT
ചങ്ങനാശ്ശേരി: മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ മോഷണക്കേസില്‍ അറസ്റ്റിലായി. പായിപ്പാട് നാടുകോടി കൂടത്തേട്ട് ബിനു (36), നാലുകോടി മേക്കരശ്ശേരി ജയ്സണ്‍ (സിബി-46) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ബിനുവിന്റെ വീടിനു സമീപം ഇല്ലത്തുപറമ്പില്‍ നല്ലൂര് ഏബ്രഹാമിന്റെ വീട്ടില്‍ ആളില്ലാതിരുന്ന ദിവസം ഒന്നേകാല്‍ പവന് സ്വര്‍ണവും ആയിരത്തോളം രൂപയും മോഷണം പോയിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. സമീപത്തെ വീട്ടില്‍ താമസിക്കുന്ന ഏബ്രഹാമിന്റെ സഹോദരന് നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ പോവാനായി പുലര്‍ച്ചെ ഉണര്‍ന്നപ്പോല്‍ ഏബ്രഹാമിന്റെ വീട്ടില്‍ വെളിച്ചം കാണുകയും പോലിസിനെ അറിയിക്കുകയായിരുന്നു.
എന്നാല്‍ പോലിസ് എത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഏബ്രഹാമിന്റെ വീടിന്റെ മുമ്പില്‍ നിന്നു ലഭിച്ച ചെരിപ്പും വീടിനുള്ളില്‍ കണ്ടെത്തിയ മുളകുപൊടിയും പ്ലാസ്റ്റിക് കൂടുകളും ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ബിനുവിന്റെ വീട്ടില്‍ നിന്ന് മുളകുപൊടി തറയില്‍ വീണ നിലയിലും ചെരിപ്പുകള്‍ ജയ്സന്റെതാണെന്നും കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ബിനു പോള്‍ വധക്കേസ് ഉള്‍പ്പെടെ രണ്ട് കൊലക്കേസിലെ പ്രതിയും ജയ്സണ്‍ 15ഓളം കേസിലെ പ്രതിയുമാണ്. ഇരുവരെയും കോടയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഡിവൈഎസ്പി കെ ശ്രീകുമാറിന്റ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT