Pravasi

സ്വര്‍ണപ്പന്തിനായി മൂന്ന് നക്ഷത്രങ്ങള്‍

സൂറിച്ച്: കാല്‍പന്തുകളിയിലെ ഏറ്റവും മികച്ച താരത്തിനുള്ള സുവര്‍ണപന്തിനായി ഇനി മൂന്നു പേര്‍ പോരടിക്കും. നിലവിലെ ജേതാവായ പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മുന്‍ വിജയി അര്‍ജന്റീനസൂപ്പര്‍ താരം ലയണല്‍ മെസ്സി എന്നിവര്‍ ഇത്തവണയും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബ്രസീല്‍ സെന്‍സേഷന്‍ നെയ്മര്‍ ലിസ്റ്റിലെ പുതുമുഖമായി. കരിയറിലാദ്യമായാണ് നെയ്മര്‍ അ ന്തിമ ലിസ്റ്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ 2007 മുതല്‍ മെസ്സി, ക്രിസ്റ്റി എന്നിവര്‍ പട്ടികയിലെ സ്ഥിരസാന്നിധ്യമാണ്. അടുത്ത മാസം 11നു സൂറിച്ചില്‍ നടക്കുന്ന ഫിഫയുടെ വാര്‍ഷികയോഗത്തിലാണ് ജേതാവിനെ പ്രഖ്യാപിക്കുക.
കഴിഞ്ഞ രണ്ടു തവണയും ക്രിസ്റ്റിയാനോയാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം കൈക്കലാക്കിയത്. തുടര്‍ച്ചയായി നാലു തവണ അവാര്‍ഡ് കൈവശം വച്ച മെസ്സിയില്‍ നിന്നാണ് പോര്‍ച്ചുഗീസ് നായകന്‍ പുരസ്‌കാരം തിരിച്ചെടുത്തത്.
23 അംഗ സാധ്യതാ ലിസ്റ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം അവസാന മൂന്നുപേരെ ഫിഫ തിരഞ്ഞെടുത്തത്.
കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിക്കുമ്പോള്‍ മെസ്സിക്കാണ് രണ്ടു താരങ്ങളെയും അപേക്ഷിച്ച് മുന്‍തൂക്കം. പരിക്കുമൂലം രണ്ടു മാസം കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവന്നെങ്കിലും 48 ഗോളുകള്‍ ഈ വര്‍ഷം താരം നേടിയിട്ടുണ്ട്. മികച്ച കളിക്കാരനുള്ള പുരസ്‌കാരം കൂടാതെ മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡിനും മെസ്സിയെ പരിഗണിക്കുന്നുണ്ട്.
അതേസമയം, മെസ്സിയുടെ യും ക്രിസ്റ്റ്യാനോയുടെയും കുത്തക തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മര്‍. 2007ല്‍ ബ്ര സീലിന്റെ തന്നെ കക്കയാണ് മെ സ്സി, ക്രിസ്റ്റ്യാനോ എന്നിവരെക്കൂടാതെ ലോക ഫുട്‌ബോളര്‍ അവാര്‍ഡ് നേടിയ ഏക താരം.
Next Story

RELATED STORIES

Share it