malappuram local

സ്വര്‍ണനാണയം വാഗ്ദാനം ചെയ്ത് പോസറ്റ് ഒഫിസ് വഴി തട്ടിപ്പ്

കുറ്റിപ്പുറം: സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും വാഗ്ദാനം ചെയ്ത് പോസ്‌റ്റോഫിസ് വഴി തട്ടിപ്പ് വ്യാപകമാവുന്നു. കുറ്റിപ്പുറം പോസ്‌റ്റോഫിസ് പരിധിയിലുള്ള ഒട്ടേറെ ആളുകളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടത്. ഫോണില്‍ വിളിച്ച് പ്രമുഖ ജ്വല്ലറിയില്‍ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങള്‍ക്ക് ജ്വല്ലറിയുടെ സ്വര്‍ണ സമ്മാന പദ്ധതിയിലൂടെ സ്വര്‍ണ നാണയവും ആഭരണവും സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും ആദ്യം അറിയിച്ച ശേഷം സമ്മാനം തപാല്‍ വഴി അയക്കുന്നതിനു ആളുടെ വിലാസം വാങ്ങുന്ന തട്ടിപ്പ് സംഘം ഈ വിലാസത്തില്‍ പോസ്‌റ്റോഫിസിലേക്ക് പാര്‍സല്‍ അയക്കുകയാണ് പതിവ്.
പോസ്‌റ്റോഫിസിലെത്തിയാല്‍ ആയിരം രൂപ അടച്ച് പാര്‍സല്‍ കൈപറ്റാം.
പാര്‍സല്‍ അഴിച്ചു നോക്കിയാല്‍ മുത്തുമാല, സ്വര്‍ണം പൂശിയ വള എന്നിവയാണ് ഉണ്ടാവുക. ഇത്തരത്തില്‍ ഒട്ടേറെ ആളുകല്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വഞ്ചിതരായിരിക്കുകയാണ്. തട്ടിപ്പ് സംഘം ആദ്യം വിളിച്ച നമ്പറില്‍ തിരിച്ചു വിളിച്ചാല്‍ പ്രതികരണം ലഭിക്കുന്നില്ല. പോസ്‌റ്റോഫിസ് ജീവനക്കാര്‍ നിരപരാധികളാണെന്നാണ് അവര്‍ പറയുന്നത്.
പാര്‍സലില്‍ ഉള്ള വിലാസത്തില്‍ ഇടപാടുകാരെ അറിയിച്ച് പാര്‍സല്‍ അവര്‍ക്കെത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇതിനകത്തെ തട്ടിപ്പിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും ജീവനക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it